തലശ്ശേരിയിൽ കാടുവെട്ടി തെളിക്കുന്നതിനിടെ സ്ഫോടനം; തൊഴിലാളിക്ക് പരിക്ക്.

കണ്ണൂര്‍: തലശ്ശേരി ഇടത്തിലമ്പലം ആര്‍ എസ്‌ എസ് കേന്ദ്രത്തില്‍ സ്‌ഫോടനം.
ഒഴിഞ്ഞ പറമ്പില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ്
വിവരം. സംഭവത്തില്‍ കാട്
വെട്ടിതെളിക്കുകയായിരുന്ന തൊഴിലാളിക്ക് പരുക്കേറ്റു. നടുവത്തൂര്‍ സ്വദേശി
മനോജിനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
പ്രവേശിപ്പിച്ചു.

error: Content is protected !!