മക്കയിലേക്കും ജിദ്ദയിലേക്കും ഹൂതികളുടെ മിസൈലാക്രമണം.പ്രതിരോധിച്ച് സൗദി സൈന്യം.

ജിദ്ദ: മക്ക, ജിദ്ദ എന്നിവിടങ്ങൾ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണ ശ്രമം സൗദി സൈന്യം തകർത്തു. ത്വാഇഫിലാണ് മിസൈലുകൾ തകർത്തതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

യമന്‍ അതിര്‍ത്തിയില്‍ നിന്നെത്തിയ മിസൈല്‍ ആകാശത്ത് വെച്ച് തന്നെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ക്കുകയായിരുന്നു. മക്കയില്‍ നിന്നും 90 കിലോമീറ്റർ അകലെയുള്ള നഗരമാണ് ത്വാഇഫ്. നേരത്തെയും ത്വാഇഫിൽ ഹൂതി മിസൈൽ എത്തിയിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കോ അപകടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണം സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. മക്കയും ജിദ്ദയും ലക്ഷ്യമാക്കി 2017ലും ഹൂതി മിസൈലാക്രമണശ്രമമുണ്ടായിരുന്നു.

error: Content is protected !!