തൃശ്ശൂരിലുണ്ടായ വാഹനാപകടത്തിൽ ശ്രീകണ്ഠാപുരം സ്വദേശി മരിച്ചു.

തൃശ്ശൂർ അമലനഗർ ചീരക്കുഴി ക്ഷേത്രത്തിനു മുന്നിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം നെടുങ്ങോം സ്വദേശി പരേതനായ മാത്യു- ത്രേസ്യാമ്മ ദമ്പതികളുടെ മകൻ അറക്കപ്പറമ്പിൽ ബിനീഷ് മാത്യു (42) ആണ് മരിച്ചത്. തൃശ്ശൂർ-കോഴിക്കോട് ദേശീയ പാതയിൽ ഇന്ന് രാവിലെ ആറു മണിക്കായിരുന്നു അപകടം.കോട്ടയത്ത് വ്യാപാരം നടത്തുന്ന ബിനീഷ് കാറിൽ നാട്ടിൽ നിന്നും കോട്ടയത്തേയ്ക്ക് പോകുകയായിരുന്നു.

യാത്രക്കിടെ ക്ഷേത്രത്തിനു മുൻപിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ പിൻഭാഗത്തുനിന്നുവന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കാറിനു മുന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിക്കും ഇടിച്ച ലോറിക്കും ഇടയിൽപ്പെട്ട് കാർ പൂർണമായും തകർന്നു.ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബിനീഷ് മരിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. സുനിത മേരിയാണ് ബിനീഷിൻറെ ഭാര്യ. മക്കൾ- അഭയ്, ആൽവിൻ, ആഗ്നസ്.ബിനീഷിന്റെ മൃതദേഹം തൃശ്ശൂർ അമല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!