വടകരയിലുള്ള സ്വതന്ത്ര സ്ഥാനാർഥി സി ഒ ടി നസീറിനെ പി ജയരാജൻ ആശുപത്രിയിൽ സന്ദർശിച്ചു.

കോഴിക്കോട്‌: മൂന്നംഗ സംഘത്തിന്റെ അക്രമത്തിൽ പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന സി ഒ ടി നസീറിനെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും, വടകര ലോകസഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥിയുമായ പി ജയരാജൻ സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ്‌ വടകരയിലെ സ്വതന്ത്ര സ്ഥാനാർഥി കൂടിയായ സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്.

സംഭവത്തിൽ പാർട്ടിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് ജയരാജൻ പറഞ്ഞു. പാർട്ടി അംഗമായിരിക്കുമ്പോഴും പിന്നീടും നസീറുമായി നല്ല ബന്ധമാണുള്ളത്‌ ‐ ജയരാജൻ പറഞ്ഞു.

നോമ്പുതുറന്നതിനുശേഷം സുഹൃത്തുമൊന്നിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ തലശേരി ടൗണിലെ കയ്യാത്ത് വച്ചാണ് നസീർ ആക്രമിക്കപെട്ടത്. ബൈക്കിലെത്തിയ മൂന്നുപേരാണ്‌ തന്നെ ആക്രമിച്ചതെന്ന്‌ നസീർ മൊഴി നൽകിയിട്ടുണ്ട്‌.

error: Content is protected !!