പി.സി. ജോർജ് ഡി.ജി.പിക്ക് പരാതി നൽകി; ശബ്ദ രേഖ വ്യാജമെന്ന് അവകാശ വാദം

കോ​ട്ട​യം: വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന രീ​തി​യി​ലു​ള്ള ശ​ബ്​​ദ​രേ​ഖ പ്ര​ച​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി.​സി. ജോ​ർ​ജ് എം.​എ​ൽ.​എ ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ​ക്ക് പ​രാ​തി ന​ൽ​കി. വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന രീ​തി​യി​ൽ എ​ഴ് മി​നി​റ്റോ​ളം നീ​ളു​ന്ന ശ​ബ്​​ദ​രേ​ഖ​യി​ൽ വ​ന്നി​ട്ടു​ള്ള ശ​ബ്​​ദം ത​േ​ൻ​റ​ത​ല്ലെ​ന്ന് പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. അ​ത്ത​ര​ത്തി​ൽ ഒ​രു ഫോ​ൺ കാ​ൾ വ​ന്നി​രു​ന്നു.

ആ ​ശ​ബ്​​ദ​രേ​ഖ​യു​ടെ മൂ​ന്ന്​ മി​നി​റ്റോ​ളം ഭാ​ഗം ത​േ​ൻ​റ​താ​ണ്. അ​തി​ന് ശേ​ഷ​മു​ള്ള ശ​ബ്​​ദ​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ രാ​ഷ്​​ട്രീ​യ ഗൂ​ഢാ​ലോ​ച​ന ഉ​ള്ള​താ​യി സം​ശ​യ​മു​ണ്ടെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് പി.​സി. ജോ​ർ​ജി​േ​ൻ​റ​താ​യി ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​​െൻറ ക്ലി​പ്പി​ങ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ഇ​തി​ൽ മു​സ്​​ലിം വി​ഭാ​ഗ​ത്തെ ആ​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ എം.​എ​ൽ.​എ​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ക്കു​ക​യും ക​ല്ലേ​റ് ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ൽ ആ​റു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

error: Content is protected !!