മുഹറം ഘോഷയാത്രയുടെ സമയം മാറ്റും; ദുർഗാപൂജയുടെ സമയം മാറ്റില്ല: യോഗി.

കോ​ൽ​ക്ക​ത്ത: ദു​ര്‍​ഗാ​പൂ​ജ​യും മു​ഹ​റ​വും ഒ​ന്നി​ച്ചു​വ​രു​ന്ന​തി​നാ​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മു​ഹ​റം ഘോ​ഷ​യാ​ത്ര​യു​ടെ സ​മ​യം മാ​റ്റി​വ​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ദു​ര്‍​ഗാ പൂ​ജ​യു​ടെ സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബം​ഗാ​ളി​ലെ തെ​ര​ഞ്ഞ​ടു​പ്പ് റാ​ലി​ക്കി​ടെ​യാ​ണ് യോ​ഗി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.  ഈ ​വ​ർ​ഷം മു​ഹ​റ​വും ദു​ര്‍​ഗാ പൂ​ജ​യും ഒ​രു​ദി​വ​സ​മാ​ണ് വ​രു​ന്ന​തെ​ന്ന് യു​പി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നോ​ട് പ​റ​ഞ്ഞു. പൂ​ജ​യു​ടെ സ​മ​യം മാ​റ്റാ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ താ​ൻ അ​വ​രോ​ട് പ​റ​ഞ്ഞു പൂ​ജ​യു​ടെ സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​നാ​വി​ല്ല. മു​ഹ​റം ഘോ​ഷ​യാ​ത്ര​യു​ടെ സ​മ​യം മാ​റ്റാ​ൻ അ​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നും യോ​ഗി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ഹ​റം ദി​ന​ത്തി​ൽ ദു​ർ​ഗാ വി​ഗ്ര​ഹ നി​മ​ജ്ജ​ന ഘോ​ഷ​യാ​ത്ര​ക്ക് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യോ​ഗി‍​യു​ടെ പ്ര​സ്താ​വ​ന. തെ​ര​ഞ്ഞ​ടു​പ്പി​ല്‍ തോ​ല്‍​വി ഭ​യ​ന്ന് ബം​ഗാ​ളി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളു​ടെ റാ​ലി​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും റാ​ലി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യു​മാ​ണ് മ​മ​ത ചെ​യ്യു​ന്ന​തെ​ന്നും യോ​ഗി ആ​രോ​പി​ച്ചു.

error: Content is protected !!