ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്ന്  സംഘടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച രാത്രിയായിരുന്നു ട്രംപ് ഇഫ്താര്‍ വിരുന്നൊരുക്കിയത്. ഉന്നത ഉദ്യോഗസ്ഥരെയും നയതന്ത്രജ്ഞരെയും പങ്കെടുപ്പിച്ചായിരുന്നു വിരുന്ന്.റമദാന്‍ വളരെ പ്രധാനപ്പെട്ട സമയമാണെന്ന് ട്രംപ് പറഞ്ഞു. ഈ മാസം മുസ്ലിങ്ങളെ സംബന്ധിച്ച് പ്രാര്‍ഥനകളുടെ കാലമാണ്. സൂര്യോദയം മുതല്‍ അസ്തമയം വരെ പ്രാര്‍ഥനയുടെ സമയമാണ് അവര്‍ക്ക് ഈ മാസം. കാരുണ്യത്തിന്‍റെയും പ്രതീക്ഷയുടെ സഹിഷ്ണുതയുടെയും സന്ദേശം നല്‍കുന്ന സമയമാണ്.ഈ വൈകുന്നേരം നമ്മുടെ ചിന്തകള്‍ ദുരിതം സഹിക്കേണ്ടിവന്ന മുസ്ലിങ്ങള്‍ക്കൊപ്പമായിരിക്കണം. ഏറെ ബുദ്ധിമുട്ടുള്ള സമയമാണിത്.ന്യൂസിലാന്‍ഡില്‍ കൊല്ലപ്പെട്ടവരെയും ക്രിസ്തുമത വിശ്യാസികളെയും ജൂതമന്‍മാരെയും നമ്മള്‍ ഈ സമയം ഓര്‍ക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.

error: Content is protected !!