ജഗതിയുടെ പരസ്യ ചിത്രം ഇന്ന് റിലീസ് ചെയ്യും; തിരിച്ചുവരവ് ആഘോഷമാക്കി മമ്മുട്ടിയും മോഹന്‍ലാലും

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചിരിയുടെ തമ്പുരാന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവരുന്നു. രണ്ടാം വരവില്‍ ജഗതി ആദ്യമായി അഭിനയിച്ച സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിന്റെയും, ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്‍മെന്റിന്റെ ഫെയ്‌സ് ബുക്ക് പേജിന്റെയും പ്രകാശനം മമ്മുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഞായറാഴ്ച നിര്‍വ്വഹിക്കും.വൈകുന്നേരം 6 മണിക്ക് എറണാകുളത്തെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ വച്ചാണ് ചടങ്ങ് നടക്കുക.

ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സ് ആണ് പരസ്യചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടിയായിരുന്നു ജഗതി വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ഇത് വലിയ മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത വര്‍ഷത്തോടെ സിനിമയിലും സജീവമാകും.

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്.

error: Content is protected !!