ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ്; നാളെ പരിശോധന

തിരുവനന്തപുരം: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് നാളെ പരിശോധന നടത്തും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തുന്നത്. 40 കിലോ സ്വർണത്തിന്‍റെയും 100 കിലോ വെള്ളിയുടെയും കുറവാണ് കണ്ടെത്തിയത്.

ഓഡിറ്റിങിലാണ് സ്വര്‍ണത്തിൻ്റെയും വെള്ളിയുടെയും കുറവ് കണ്ടെത്തിയത്. എന്നാൽ സ്വര്‍ണവും വെള്ളിയും സ്ട്രോങ് റൂമിലേക്ക് മാറ്റിയതിനും കൊണ്ടുപോയതിനും രേഖകളില്ല. സ്ട്രോങ് റൂമിലേക്ക് എത്തിയോ എന്ന പരിശോധനയാണ് നാളെ നടക്കുന്നത്. ഇതൊടൊപ്പം സ്വര്‍ണം സൂക്ഷിക്കുന്ന കാര്യത്തിൽ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും ഓഡിറ്റ് വിഭാഗം പരിശോധിക്കും.

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ സ്ട്രോങ് റൂം ആറന്മുളയിലാണ്. അസിസ്റ്റൻഡ് അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ട്രോങ് റൂമിൻ്റെ ചുമതല. നാളെ 12 മണിക്കാണ് സ്ട്രോങ്ങ്‌ റൂം തുറന്ന് പരിശോധിക്കുന്നത്.

error: Content is protected !!