ലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി യിലെ അപ്രന്റീസ് തൊഴിലാളി മരിച്ചു

ലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി യിലെ അപ്രന്റീസ് തൊഴിലാളി മരിച്ചു. പൊന്ന്യം പുല്യോടിയിലെ കരയൻ കൊട്ടാരത്തിൽ ഓട്ടോ ഡ്രൈവറായ എം.പി മോഹനൻ- മിനി ദമ്പതികളുടെ മകൻ അക്ഷയ് (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെ കൊളശ്ശേരി മഠത്തും ഭാഗത്ത് 110 കെ.വി ലൈനിൽ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അപകടം.ഉടൻതലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഗവ.ഐ ടി ഐ യിൽ പഠനം പൂർത്തിയാക്കി നാല് മാസം മുമ്പാണ് അപ്രന്റീസായി ജോലിക്ക് കയറിയത്.അമിഷ ഏക സഹോദരിയാണ്.

error: Content is protected !!