ആദ്യം എണ്ണുക ഇ.വി.എം തന്നെ; വിവിപാറ്റ് അല്ല. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ആദ്യം വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. അതിനുശേഷമേ ഓരോ നിയമസഭാ മണ്ഡലത്തിലെ ഏതെങ്കിലും 5 പോളിങ് സ്റ്റേഷനുകളിൽനിന്നുള്ള രസീതുകൾ എണ്ണുകയുള്ളൂവെന്ന് കമ്മിഷൻ തീരുമാനിച്ചു.

ആദ്യം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിയില്ലെങ്കിൽ ഫലം പുറത്തുവരാന്‍ വൈകുമെന്നും കമ്മിഷൻ അറിയിച്ചു.ചൊവ്വാഴ്ച വിവിപാറ്റ് മെഷീനുകളെക്കുറിച്ചുള്ള ആശങ്ക അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടപ്പോഴാണ് പ്രതിപക്ഷ നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചത്. വിവിപാറ്റ് ഒത്തുനോക്കുമ്പോൾ ഒരു പൊരുത്തക്കേടെങ്കിലും കണ്ടാൽ ആ നിയമസഭാ മണ്ഡലത്തിലെ മുഴുവൻ രസീതുകളും ഒത്തുനോക്കണമെന്നും കമ്മിഷനോടു പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!