തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം പ്രാദേശിക നേതാക്കളെന്ന് സിഒടി നസീര്‍.

തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം പ്രാദേശിക നേതാക്കളെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍. പാര്‍ട്ടിക്ക് പങ്കില്ലെന്ന എം.വി.ജയരാജന്‍റെ അവകാശവാദം തള്ളിയാണ് നസീറിന്‍റെ മൊഴി. പാര്‍ട്ടി അന്വേഷിക്കുമെന്ന് തന്നെ സന്ദര്‍ശിച്ച എം.വി.ജയരാജന്‍ ഉറപ്പ് നല്‍കിയെന്നും നസീര്‍ പറഞ്ഞു. മൂന്നുപേരെ അറസ്റ്റ് ചെയ്ത് കേസൊതുക്കാനാണ് പൊലീസ് നീക്കമെന്നും നസീര്‍ ആരോപിച്ചു.

ആക്രമിച്ചത് സി.പി.എമ്മുകാരാണന്ന് താൻ മൊഴി നൽകിയിട്ടില്ലെന്ന് സി.ഒ.ടി നസീർ പറഞ്ഞുവെന്ന അവകാശവാദവുമായി പി. ജയരാജൻ രംഗത്ത് വന്നിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ചതിനു ശേഷമായിരുന്നു പി.ജയരാജൻ ആരോപണങ്ങൾ തള്ളി രംഗത്ത് എത്തിയത്. ഈ ആരോപണങ്ങള്‍ കൂടിയാണ് നസീര്‍ തള്ളിക്കളയുന്നത്. സിപിഎം പ്രവര്‍ത്തകനായ നസീര്‍ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായിരുന്നു.

error: Content is protected !!