ചൊക്ലി, കണ്ണൂര്‍ സിറ്റി, മോറാഴ, ചേലോറ, പയ്യന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി / കോളേജുകളില്‍ അധ്യാപക ഒഴിവുകള്‍.

ചൊക്ലി

ചൊക്ലി∙ ഗവ. കോളജിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് 30ന് അഭിമുഖം നടക്കും. യോഗ്യത: ബിരുദാനന്തര ബിരുദത്തിൽ 55% മാർക്കുള്ളവരെ പരിഗണിക്കും. കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ഗെസ്റ്റ് പാനലിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം. ഇന്റർവ്യു സമയം, വിഷയം ക്രമത്തിൽ. രാവിലെ 10: ഫിലോസഫി, മാത്തമാറ്റിക്സ്, കൊമേഴ്സ്. 11ന് പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ്. 12ന് ഹിസ്റ്ററി. 0490 2393985

കണ്ണൂർ

കണ്ണൂർ∙ ഗവ.സിറ്റി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) കംപ്യൂട്ടർ ആപ്ലിക്കേഷൻ (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നാളെ(29) 10.30ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും. കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ്(സീനിയർ, ജൂനിയർ), മാത്തമാറ്റിക്സ്(സീനിയർ), ബോട്ടണി(ജൂനിയർ) അധ്യാപക ഒഴിവിലേക്ക് ജൂൺ 1ന് രാവിലെ 11ന് അഭിമുഖം.

മോറാഴ

മോറാഴ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, മലയാളം വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് 31ന് രാവിലെ 11ന് അഭിമുഖം നടക്കും.

ചേലോറ

ചേലോറ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, ഇംഗ്ലിഷ്, കൊമേഴ്സ്, ആന്ത്രപ്പോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ജൂൺ 1ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.

കൂത്തുപറമ്പ്

കൂത്തുപറമ്പ് നിർമലഗിരി കോളജിൽ 2019 – 20 അധ്യയന വർഷത്തിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കുള്ള കൂടിക്കാഴ്ച 31ന് രാവിലെ 10നും ബോട്ടണി, സുവോളജി, സ്റ്റാ‌റ്റിസ്റ്റിക്സ് വിഷയങ്ങൾക്ക് 31ന് രാവിലെ 11.30നും ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങൾക്ക് ജൂൺ 1ന് രാവിലെ 10നും മലയാളം, കൊമേഴ്സ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങൾക്ക് 11.30നുമാണ് കൂടിക്കാഴ്ച. കോഴിക്കോട് കോളജിയറ്റ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ പിജിക്കാരെയും പരിഗണിക്കും.

പയ്യന്നൂർ

പയ്യന്നൂർ ∙ രാമന്തളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ബോട്ടണി, കൊമേഴ്സ് (ജൂനിയർ) അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 29ന് രാവിലെ 11ന്. പയ്യന്നൂർ എഡബ്ല്യുഎച്ച് അൽ ബദർ സ്പെഷൽ കോളജിൽ സൈക്കോളജി, മലയാളം, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിയോളജി അധ്യാപകരുടെ ഒഴിവുണ്ട്. ബയോഡേറ്റ സഹിതം 31നകം ഓഫിസിൽ ബന്ധപ്പെടണം. 04985 229766.

error: Content is protected !!