പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കുന്നു.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ ബിരുദം/ പ്രൊഫഷണല്‍ ബിരുദാനന്തര കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിനായി വായ്പ നല്‍കുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് 2,00,000 രൂപയും കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് 4,00,000 രൂപയുമാണ് വായ്പ ലഭിക്കുക. പഠിക്കുന്ന സ്ഥാപനവും കോഴ്‌സും സര്‍ക്കാര്‍ അംഗീകൃതമായിരിക്കേണ്ടതാണ്. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം 60 തുല്യ മാസ ഗഡുക്കളായി കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം ആറ് മാസം കഴിഞ്ഞോ ജോലി ലഭിച്ച ഉടനെയോ ഏതാണോ ആദ്യം എന്ന ക്രമത്തില്‍ തിരിച്ചടക്കേണ്ടതാണ്. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ലഭിക്കും.

error: Content is protected !!