കണ്ണൂര്‍ ജില്ലയില്‍ നാളെ (01-06-2019) വിവിധയിടങ്ങളില്‍ വൈദ്യുതി മുടക്കം

മട്ടന്നൂര്‍

മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മണ്ണൂര്‍പറമ്പ്, പൊറോറ, ഏളന്നൂര്‍, അരീക്കാല്‍, പെരിയാച്ചൂര്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 01) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയാമ്പേത്ത്, കിഴക്കേമൊട്ട, കുന്നുംകൈ, പാല്‍സൊസൈറ്റി, അക്ബര്‍ റോഡ് ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 01) രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും ഓണപ്പറമ്പ്, കാഞ്ഞിരത്തറ, പട്ടേല്‍റോഡ് ഭാഗങ്ങളില്‍ രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒഴക്രോം, മൈലാടി, ബക്കളം, അഞ്ചാംപീടിക, കുഞ്ഞരയാല്‍, മോറാഴ സെന്‍ട്രല്‍, വെള്ളിക്കീല്‍ ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 01) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ജൂണ്‍ 01) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ്് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കൊളച്ചേരി

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാട്ടാമ്പള്ളി, സ്റ്റെപ് റോഡ്, ആലിങ്കീല്‍, ഭഗവതി കാവ്, കോട്ടാഞ്ചേരി കുന്ന്, നാറാത്ത്, ചേരിക്കല്‍, കാക്കത്തുരുത്തി ഭാഗങ്ങളില്‍ നാളെ (ജൂണ്‍ ഒന്ന്) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണിവരെ വൈദ്യുതി മുടങ്ങും.

error: Content is protected !!