തളിപ്പറമ്പില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.

കണ്ണൂര്‍: തളിപ്പറമ്പില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ബക്കളം കടമ്പേരി യിലെ പുതിയാണ്ടി ഹൗസില്‍ രേഷ്മ (35)നെയാണ് ഭര്‍ത്താവ് എബ്രാന്‍ ഹൗസില്‍ സന്തോഷ് (45) വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണൂര്‍ കാപ്പാട് സ്വദേശിനിയാണ് മരിച്ച രേഷ്മ, കാപ്പാട് പുതിയാണ്ടി ഹൗസില്‍ പരേതരായ രാഘവന്‍ ശാന്ത ദമ്പതികളുടെ ഏകമകളാണ്. ഇന്ന് രാത്രി 8.15നാണ് സംഭവം. കഴുത്തിനും പുറത്തും ആഴത്തില്‍ വെട്ടേറ്റ രേഷ്മയെ ഉടന്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചുവെങ്കിലും പത്തരയോടെ മരിച്ചു. ഭര്‍ത്താവ് സന്തോഷിനെ തളിപ്പറമ്പ് പോലിസ് കസ്റ്റഡിയിലെടുത്തു. അഞ്ച് വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും കുറച്ചു കാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. സന്തോഷ് ചെങ്ങളായിയില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. ഭാര്യ രേഷ്മ സന്തോഷിന്റെ കടമ്പേരിയിലുള്ളവിട്ടില്‍ ഒറ്റയ്ക്ക് താമസിച്ചു വരികയാണ്. ഇവര്‍ക്ക്കുട്ടികള്‍ ഇല്ല.

error: Content is protected !!