പാലാരിവട്ടം മേൽപ്പാലം ; വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു.

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റ് അംഗങ്ങൾ ഇന്നലെ പാലത്തിൽ പരിശേധന നടത്തിയിരുന്നു. മേല്പാലം അടച്ചതിനെ തുടര്‍ന്ന് രൂക്ഷമായ ഗതാഗത കുരുക്കാണ് പാലാരിവട്ടത്ത് അനുഭവപ്പെടുന്നത്.

വിജിലന്‍സ് എസ്.പി ജെ.കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്.പി അശോക് കുമാറാണ് മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടിനെകുറിച്ച് അന്വേഷിക്കുന്നത്. പ്രധാനമായും അഴിമതി നട്ടന്നിട്ടുണ്ടോ എന്നാണ് എറണാകുളം വിജിലൻസ് സ്പെഷ്യൽ യൂണിറ്റിലെ 8 അംഗ സംഘം അന്വേഷിക്കുന്നത്. നിര്‍മാണ ചുമതല ഉണ്ടായിരുന്ന റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. കരാറുകാരനേയും അന്വേഷണ സംഘം ചോദ്യ ചെയ്യും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.സംഘം ഇന്നലെ മേല്‍പ്പാലത്തില്‍ പരിശോധന നടത്തിയിരുന്നു. അതേസമയം ആഭ്യന്തര അന്വേഷണത്തിന് കിറ്റ്കോ ഉടൻ നടപടിയെടുക്കുന്നതായാണ് സൂചന. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനിൽ നിന്നും റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ബലക്ഷയത്തിന് കാരണമെന്തെന്ന് വിശദീകരിക്കാൻ കഴിയൂവെന്നാണ് നിലവിൽ കിറ്റ്കോയുടെ നിലപാട്.

പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റകളുടെയും പാലത്തെ താങ്ങി നിർത്തുന്ന ബെയറിംഗുകളുടെയും നിർമ്മാണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് പാലത്തെ ബലക്ഷയത്തിലേക്ക് നയിച്ചത്. ഗതാഗതത്തിന് തുറന്ന് കൊടുത്ത് 3 വർഷം തികയും മുമ്പ് അറ്റകുറ്റ പണിക്കായി അടച്ചിടേണ്ടി വന്ന പാലാരിവട്ടം മേൽപ്പാലത്തിന് ഗുരുതര നിര്‍മ്മാണ പാളിച്ചകളുണ്ടെന്ന് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. പുനര്‍നിര്‍മ്മാണത്തിനായി പാലം അടച്ചതിനെ തുടര്‍ന്ന് പലാരിവട്ടത്ത് ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. രാവിലേയും വൈകീട്ടും കുണ്ടന്നൂരില്‍ നിന്നും ഇടപ്പള്ളി വരെ എത്താന്‍ മണിക്കൂറുകളോളം ഗതാഗതകുരുക്കില്‍ കിടക്കേണ്ട അവസ്ഥയാണുള്ളത്.

error: Content is protected !!