വ്യാപകമായി ആക്രമണങ്ങൾ ഉണ്ടായേക്കാം; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം.

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പി​​​െൻറ വോ​ട്ടെണ്ണൽ വ്യാഴാഴ്​ച നടക്കാനിരിക്കെ രാജ്യ​ത്ത്​ അക്രമങ്ങൾക്ക്​ സാധ്യതയെന്ന്​ കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിലെ ചീഫ്​ സെക്രട്ടറിമാർക്കും പൊലീസ്​ മേധാവികൾക്കുമാണ്​ കേന്ദ്ര അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. വോ​ട്ടെണ്ണൽ തടസപ്പെടുത്താനുള്ള ശ്രമങ്ങൾ വരെ ഉണ്ടായേക്കാം. വോട്ടിങ്​ യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്​ റൂമുകളുടെ സുരക്ഷ കൂട്ടാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​. വോ​ട്ടെണ്ണലിന്​ ശേഷവും ജാഗ്രത തുടരണമെന്നും സർക്കാർ അറിയിച്ചു. രാജ്യത്തെ 542 ലോക്​സഭ മണ്ഡലങ്ങളിലേക്ക്​ ഏഴു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പി​​​െൻറ ഫലം നാളെയാണ്​ പ്രഖ്യാപിക്കുന്നത്​. വോ​ട്ടെണ്ണലിന്​ മുമ്പ്​ ഇ.വി.എമ്മിൽ വ്യാപകമായി തിരിമറി നടക്കുന്നതായുള്ള ആരോപണവുമായി കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

error: Content is protected !!