പൂഞ്ചിലെ നിയന്ത്രണ രേഖക്കു സമീപം വന്‍ സ്‌ഫോടനം; ഒരു ജവാന് വീരമൃത്യു.

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ഏഴു ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മെന്ദര്‍ മേഖലയിലെ സൈനിക പോസ്റ്റിനടുത്തായാണ് ബുധനാഴ്ച രാവിലെ വന്‍ സ്‌ഫോടനമുണ്ടായത്. പരുക്കേറ്റവരെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേരാ ദബ്‌സിയിലൂടെ കടന്നുപോയ സൈനിക പട്രോളിംഗ് സംഘമാണ് സ്‌ഫോടനത്തിന് ഇരയായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Read more http://www.sirajlive.com/2019/05/22/369762.html

error: Content is protected !!