കരസേനയിൽ വനിതാ ജവാന്മാര്‍; 100-ഓളം ഒഴിവുകള്‍.

കരസേനയിൽ വനിതാ മിലിറ്ററി പൊലീസിൽ സോൾജിയർ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ ആദ്യമായി സ്ത്രീകൾക്കും അവസരം. 100 ഒഴിവുണ്ട്.

റിക്രൂട്മെന്റ് റാലി നടക്കുന്ന സ്ഥലങ്ങൾ: കർണാടകയിലെ ബെളഗാവി (പഴയ ബെൽഗാം) മറാഠാ എൽഐ റെജിമെന്റൽ സെന്റർ, ഹരിയാന അംബാലയിലെ ഘാർഗ സ്റ്റേഡിയം, യുപിയിലെ ലക്‌നൗ എഎംസി സെന്റർ ആൻഡ് കോളജ്, മധ്യപ്രദേശിലെ ജബൽപുരിൽ ജാക് റൈഫിൾ റെജിമെന്റൽ സെന്റർ, മേഘാലയയിലെ ഷില്ലോങ്ങിലുള്ള അസം റെജിമെന്റൽ സെന്റർ. സെന്ററുകളിൽ മാറ്റം വരാവുന്നതാണ്. റിക്രൂട്മെന്റ് റാലിക്കുള്ള അഡ്മിറ്റ് കാർഡ് റജിസ്റ്റേഡ് ഇ-മെയിൽ ഐഡിയിൽ അയയ്ക്കും. സ്ഥലം, ദിവസം, സമയം എന്നിവ ഇതിലുണ്ടാകും.

പ്രായം: 17 1/2 – 21; സേനാംഗങ്ങളുടെ വിധവകൾക്ക് 30

യോഗ്യത :പത്തിൽ ഓരോ വിഷയത്തിലും 33 % മാർക്കും, മൊത്തം 45 % മാർക്കും

ജോലി ഇങ്ങനെ
കുറ്റകൃത്യങ്ങളും ആരോപണങ്ങളും അന്വേഷിക്കുക, വനിതകളെ പരിശോധിക്കുക, പട്രോളിങ്, സൈനിക വാഹനങ്ങൾക്ക് അകമ്പടി നൽകുക എന്നിവയാകും ജോലികൾ.

അപേക്ഷ: ജൂൺ 8 വരെ

വെബ്സൈറ്റ് : www.joinindianarmy.nic.in

error: Content is protected !!