ഇരുചക്ര വാഹനങ്ങളില്‍ അശ്രദ്ധമായി കുട്ടികളുമായി യാത്ര; ഇനി ശക്തമായ നടപടിയുണ്ടാകും.

 

കണ്ണൂർ: ഇരുചക്ര വാഹനങ്ങളില്‍ അശ്രദ്ധമായും സുരക്ഷിതമല്ലാതെയും കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍വെയര്‍ കമ്മറ്റി ജില്ലാ പോലീസിന് നിര്‍ദ്ദേശം നല്‍കി. കണ്ണൂർ ജില്ലയില്‍ വ്യാപകമായി ഇരുചക്രവാഹനങ്ങളില്‍ അപകടകരമായ രീതിയില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നത് ചൈല്‍ഡ് വെല്‍വെയര്‍ കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടതായും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് പോലീസ് ജാഗ്രത പാലിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ചൈല്‍ഡ് വെല്‍വെയര്‍ കമ്മറ്റി നിര്‍ദ്ദേശിച്ചു.

error: Content is protected !!