പള്ളിക്കുന്നിൽ പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പള്ളിക്കുന്ന് സ്വദേശി അരയാക്കണ്ടി വീട്ടിൽ ചെമ്പിലോട്ട് ബാലകൃഷ്ണൻ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.50 ഓടെ ദേശിയ പാതയിൽ പള്ളിക്കുന്നിലായിരുന്നു അപകടം. പാൽ വാങ്ങി തിരിച്ച് വീട്ടിലെക്ക് നടന്ന് വരികയായിരുന്ന ലക്ഷ്മണനെ തൃശ്ശരിൽ നിന്നും തളിപ്പറമ്പ് ഭാഗത്തെക്ക് പോകുകയായിരുന്ന വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഠൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്ക്കരിക്കും. ഭാര്യ: ശാന്ത മക്കൾ: പ്രസീത, പ്രകാശൻ, പ്രദീപൻ, പ്രമോദ്, അനിത, ഗീത

error: Content is protected !!