പുഴയില്‍ മുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കവേ ഡി വൈ എഫ് ഐ നേതാവടക്കം രണ്ടു മരണം.

ദക്ഷിണ കന്നഡയിലെ കല്ലടുക്ക മണിയിലനില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങി മരിച്ചു. കർണാടകയിൽ വിവാഹത്തിന‌് പോയ ബാലസംഘം പ്രവർത്തകനും രക്ഷിക്കാനിറങ്ങിയ ഡിവൈഎഫ‌്ഐ നേതാവ‌ുമാണ് മുങ്ങി മരിച്ചത്. ഡി.വൈ.എഫ്‌.ഐ കാസര്‍കോട് കുമ്പള ലോക്കല്‍ കമ്മിറ്റിംയംഗം അജിത് കുമാര്‍(37), കുമ്പള നായിക്കാപ്പ‌് മുളിയടുക്കയിലെ മണികണ‌്ഠന്‍റെ മകൻ മനീഷ്(16) എന്നിവരാണ് മരിച്ചത്.

ശനിയാഴ‌്ച വൈകിട്ട‌് ആറരയോടെയായിരുന്നു സംഭവം. പുഴയിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അജിത്കുമാറും അപകടത്തില്‍ പെടുകയായിരുന്നു.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് അജിതും കുടുംബവും കല്ലടുക്കയിലെത്തിയത്. വിവാഹ വീട്ടിനടുത്തുള്ള പുഴയില്‍ കുളിക്കുന്നതിനിടെ സംഘത്തിലെ രണ്ടു കുട്ടികൾ പുഴയിൽ മുങ്ങി. ,ഇവരെ രക്ഷിക്കുന്നതിനിടെ ആണ് അജിത് കുമാർ മരിച്ചത്. പുഴയിൽ മുങ്ങിയ കുമ്പള മൂളിയടുക്കയിലെ മണികണ്ഠന്റെ മകൻ മനീഷും മരിച്ചു. അപകടത്തിൽ പെട്ട കുട്ടികളിൽ ഒരാളെ രക്ഷപ്പെടുത്തിയ ശേഷം മനീഷിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അജിത് കുമാര്‍ മരിച്ചത്.

error: Content is protected !!