തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ

തിരുവനന്തപുരം: ജൂൺ ആദ്യം നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് മുന്നോടിയായി ഇന്ന് പോളിറ്റ് ബ്യൂറോ ചേരും. തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം തന്നെയായിരിക്കും ഡൽഹിയിൽ ചേരുന്ന യോഗത്തിലെ മുഖ്യ ചർച്ചാ വിഷയം.

കേരളത്തിൽ നിന്ന് സിപിഎം നേടിയ ഒരു സീറ്റും തമിഴ്‌നാട്ടിൽ നിന്ന് നേടിയ രണ്ട് സീറ്റുകളും മാത്രമായാണ് സിപിഎം പതിനേഴാം ലോക്‌സഭയിൽ പ്രാതിനിധ്യം അറിയിക്കുക. പശ്ചിമ ബംഗാളിൽ നിന്ന് പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. കേരളത്തിൽ ഇടതുപക്ഷ ഭരണമായിട്ടും ഒരു സീറ്റ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു എന്നത് പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്.

ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ച നിലപാട് പരാജയ കരണമായോ എന്ന് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യും. ബംഗാളിൽ സിറ്റിംഗ് സീറ്റുകളിലടക്കം കോൺഗ്രസിനും പിന്നിൽ നാലാമതായാണ് പാർട്ടി എത്തിയത്. ഈ സഹസാഹര്യങ്ങൾ എല്ലാം ഇന്ന് ചേരുന്ന പോളിറ്റ് ബ്യൂറോയിൽ ചർച്ചയാകും. ബംഗാളിൽ പാർട്ടി വോട്ടുകൾ എങ്ങനെ ഇത്രത്തോളം നഷ്ടമായി എന്ന് പോളിറ്റ് ബ്യൂറോ ഗൗരവമായി ചർച്ച ചെയ്യും.

error: Content is protected !!