‘ഹിമാലയത്തിൽ ആ ഭീകര ജീവി ഉണ്ട് ‘ ; അസാധാരണ വെളിപ്പെടുത്തലുമായി ഇന്ത്യൻ സൈന്യം

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മഞ്ഞുമനുഷ്യന്‍ അഥവാ ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സേന പുറത്ത് വിട്ടു.

ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുകയാണ്.

മകുല്‍ ബേസ് ക്യാംപിന് സമീപത്ത് നിന്നായി 32 ഇഞ്ച് നീളം, 15 ഇഞ്ച് വീതി അളവിലുള്ള കാല്‍പാടുകള്‍ കണ്ടത്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് യതി.മെഹ്-ടെഹ് എന്നും ഇവ പ്രാദേശികമായി അറിയപ്പെടുന്നു. ഹിമാലയ പർവതത്തിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപിലെത്തുന്നത്. 1997-ൽ ഇറ്റാലിയൻ പർവ്വതാരോഹകനായ റെയ്‌നോൾഡ് മെസ്സ്നർ യതിയെ നേരിൽ കണ്ടതായി അവകാശപ്പെടുന്നു.

ഇന്ത്യന്‍ ആര്‍മിയുടെ ട്വീറ്റിനെ കളിയാക്കി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിട്ടുണ്ട്. ‘’ഇന്ത്യന്‍ സൈന്യത്തെ ഓര്‍ത്ത് എപ്പോഴും അഭിമാനിക്കുന്നു. അഭിനന്ദനങ്ങള്‍, പര്‍വ്വതാരോഹണ സംഘത്തെയും അഭിനന്ദിക്കുന്നു. എന്നാലൊരു കാര്യം നിങ്ങളൊരു ഇന്ത്യാക്കാരനാണെങ്കില്‍ ഒരിക്കലും യതിയെ വന്യമൃഗം എന്നു വിളിക്കരുത്. മഞ്ഞു മനുഷ്യന്‍ എന്നാണ് നിങ്ങള്‍ വിളിക്കുന്നതെങ്കില്‍ അതിനെ ബഹുമാനിക്കൂ’’ എന്നും ബി.ജെ.പി എം.പി തരുണ്‍ വിജയ് ട്വീറ്റ് ചെയ്തു.

error: Content is protected !!