എറണാകുളത്തെ റീ പോളിംങ് ഇന്ന്

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങലൂര്‍ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തില്‍ ഇന്ന് റീ പോളിങ്. പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ബൂത്തില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. രാവിലെ 7 മണിക്കാരംഭിക്കുന്ന പോളിങ് വൈകിട്ട് 6 മണി വരെ നീളും.

ഈസ്റ്റ് കടുങ്ങല്ലൂർ സർവ്വീസ് സഹകരണബാങ്ക് ആ‍ഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുക. പോൾ ചെയ്തതിനെക്കാൾ കൂടുതൽ വോട്ട് വോട്ടിങ് യന്ത്രത്തിൽ കാണിച്ചതിനെ തുടർന്നാണ് ഏപ്രിൽ 23ന് ഈ ബൂത്തിൽ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയിരുന്നു. ബൂത്തിൽ ആകെയുള്ള 912 വോട്ടർമാരില്‍ 716 പേർ തെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്താനെത്തി. രജിസ്റ്ററിൽ പേര് ചേർത്ത 715 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വോട്ടിങ് യന്ത്രത്തില്‍ 758 വോട്ടുകള്‍ രേഖപ്പെടുത്തിയതായാണ് കാണിച്ചത്. 43 അധിക വോട്ടുകൾ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിങ് പ്രഖ്യാപിക്കുകയായിരുന്നു. മോക്ക് പോളിലെ വോട്ട് നീക്കം ചെയ്യാതിരുന്നതാണ് പിഴവ് വരാന്‍ കാരണമെന്ന് പിന്നീട് കണ്ടെത്തി. രാവിലെ മോക് പോൾ നടത്തിയ ശേഷം 7 മണിക്ക് പോളിങ് ആരംഭിക്കും. അഞ്ച് പോളിങ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും. വോട്ടർമാരുടെ ഇടതു കയ്യിലെ നടുവിരലിലാണ് ഇത്തവണ മഷി പുരട്ടുക. പ്രധാനമുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം കഴിഞ്ഞ ദിവസം ബൂത്ത് പരിധിയില്‍ സജീവമായ പ്രചാരണം നടത്തിയിരുന്നു.

error: Content is protected !!