വയനാട്ടിൽ കരുത്ത് കാട്ടി എൽഡിഎഫ്

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു പി​ന്നാ​ലെ വ​യ​നാ​ട്ടി​ൽ ക​രു​ത്ത് തെ​ളി​യി​ക്കാ​ൻ റോ​ഡ് ഷോ​യു​മാ​യി ഇ​ട​തു​പ​ക്ഷം. നാ​ല് മ​ന്ത്രി​മാ​രെ അ​ണി​നി​ര​ത്തി​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ റോ​ഡ് ഷോ.

മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, എം.​എം. മ​ണി, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, വി.​എ​സ്. സു​നി​ൽ എ​ന്നി​വ​രാ​ണ് റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ട​തു സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ലൂ​ടെ​യു​ള്ള റോ​ഡ് ഷോ.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്. യോ​ഗ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും കോ​ണ്‍​ഗ്ര​സി​നെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചി​രു​ന്നു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ വ​യ​നാ​ട് പ​രാ​മ​ർ​ശ​ത്തെ​യും മു​ഖ്യ​മ​ന്ത്രി ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു.

വ​യ​നാ​ടി​നെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം വ​ർ​ഗീ​യ വി​ഷം തു​പ്പു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശ​നം. അ​മി​ത് ഷാ ​വ​യ​നാ​ടി​നെ അ​പ​മാ​നി​ച്ചു. വ​യ​നാ​ടി​ന്‍റെ ച​രി​ത്രം അ​മി​ത് ഷാ​യ്ക്ക് അ​റി​യി​ല്ല. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്താ​ലെ ച​രി​ത്രം മ​ന​സി​ലാ​കൂ എ​ന്നും പി​റ​ണാ​യി പ​റ​ഞ്ഞു.

error: Content is protected !!