രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമം

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ അ​പാ​യ​പ്പെ​ടുത്താ​ൻ ശ്ര​മം ന​ട​ന്ന​ത്. ലേ​സ​ർ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് രാ​ഹു​ലി​നെ ല​ക്ഷ്യം വ​ച്ചി​രു​ന്ന​താ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി.

രാ​ഹു​ലി​ന്‍റെ മു​ഖ​ത്ത് ലേ​സ​ർ ര​ശ്മി പ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചു. ഏ​ഴ് ത​വ​ണ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ രാ​ഹു​ലി​ന്‍റെ മു​ഖ​ത്ത് ലേ​സ​ർ ര​ശ്മി പ​തി​ച്ച​ത്. അ​മേ​ത്തി​യി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ലി​നു നേ​രെ അ​പാ​യ ശ്ര​മ​മു​ണ്ടാ​യ​ത്. അ​മേ​ത്തി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി റോ​ഡ്ഷോയും ന​ട​ത്തി​യി​രു​ന്നു.

രാ​ഹു​ലി​ന് സു​ര​ക്ഷ വീ​ഴ്ച ഉ​ണ്ടാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത​യ​ച്ചു. എ​സ്പി​ജി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്.

error: Content is protected !!