മോദി പെരുമാറ്റ ചട്ടം ലംഘിച്ചു

ലാത്തൂര്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ജില്ലാ വരണാധികാരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉസ്മാനബാദ് ജില്ലാ വരണാധികാരി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ലാത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സെെനികരുടെ പേര് പറഞ്ഞ് മോദി വോട്ട് ചോദിച്ചതിനാണ് വരണാധികാരി തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്തെ കന്നി വോട്ടർമാർ, ബലാക്കോട്ടിൽ എയർസ്ട്രെെക്ക് നടത്തിയ സെെനികർക്ക് വേണ്ടി തങ്ങളുടെ ആദ്യ വോട്ട് വിനിയോഗിക്കാൻ തയ്യാറുണ്ടോ എന്ന് ചോദിച്ച മോദി, പുൽവാമയിൽ വീരമൃത്യു വരിച്ച സെെനികർക്ക് വേണ്ടിയും വോട്ട് ചെയ്യാൻ തയ്യാറുണ്ടോ എന്ന് ജനങ്ങളോട് ചോദിക്കുകയുണ്ടായി.

പ്രസംഗം പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തിയുള്ള ജില്ലാ വരണാധികാരിയുടെ റിപ്പോർട്ട്, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഓഫീസര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

error: Content is protected !!