പാലക്കാട് യുഡിഎഫ് പ്രചരണത്തിൽ ഏകോപനമില്ല.

പാലക്കാട് യുഡിഎഫിന്റെ തിരെഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ ഏകോപനമില്ലായെന്ന പരാതിയുമായി പ്രവർത്തകർ.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ത്രന് മുൻപാകെയാണ് പ്രവർത്തകർ ഇത് സംബന്ധിച്ച പരാതി സമർപ്പിച്ചത്.

സ്ഥാനാർത്ഥി സ്വന്തം ഇഷ്ട്ടപ്രകാരം മുന്നോട്ടു പോകുകയാണെന്നും ഘടകകക്ഷി നേതാക്കൾക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നുമാണ് ആരോപണം.എന്നാൽ ഇത് അടിസ്ഥന രഹിതമായ ആരോപണങ്ങൾ ആണെന്ന നിലപാടിലാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് കൂടിയായ സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ.

ഇത്തരത്തിൽ മുന്നോട്ട് പോയാൽ കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവരുമെന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാമ്പ്.

error: Content is protected !!