കെ എം മാണിക്ക് പാലാ ഒന്നാകെ വിടചൊല്ലി

കേരള കോണ്‍ഗ്രസ്-എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം.മാണിക്ക് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട നാടായ പാലാ വിടചൊല്ലുകയാണ്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാലാ നഗരത്തിലൂടെ നീങ്ങുകയാണ്. ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിന്‍റെ അവസാന യാത്രയ്ക്ക് ഒപ്പം അണിചേരുന്നത്. വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും.

നേരത്തെ കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്നും തുടങ്ങിയ വിലാപയാത്ര ടൗണ്‍ ചുറ്റിയാണ് പള്ളിയിൽ എത്തുന്നത്. വലിയ ജനാവലി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ വസതിയിൽ എത്തിയിരുന്നു. ഭാര്യ കുട്ടിയമ്മയും മക്കളും വസതിയിൽ അദ്ദേഹത്തിന് വികാരനിർഭരമായ യാത്രാമൊഴി നൽകി. നിരവധി ആളുകൾ പള്ളിയിലും സെമിത്തേരിയിലും ഇപ്പോൾ തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു.

പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ നഗരത്തിലെ കെട്ടിടത്തിന് മുകളിൽ പോലും വൻ ജനാവലി സ്ഥാനം പിടിച്ചിരുന്നു. ജനസാഗരമാണ് പാലാ നഗരത്തിലേക്ക് പ്രിയ നേതാവിന് യാത്രാമൊഴി നൽകാൻ എത്തിയിരിക്കുന്നത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ഇന്നും വസതിയിലെത്തി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

You may have missed

error: Content is protected !!