കണ്ണൂർ ജില്ലയില്‍ 11 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍

കണ്ണൂർ: വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് മികവുറ്റ സജ്ജീകരണങ്ങളുമായി ജില്ലയില്‍ 11 പോളിംഗ് സ്റ്റേഷനുകള്‍ മാതൃകാ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും ഒന്നു വീതം പോളിംഗ് സ്റ്റേഷനുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

മാതൃകാ സ്റ്റേഷനുകളുടെ വിവരങ്ങള്‍ പേര്, നിയോജക മണ്ഡലം, ബൂത്ത് നമ്പര്‍ എന്നീ ക്രമത്തില്‍:

കെ കെ ആര്‍ നായര്‍ മെമ്മോറിയല്‍ എ എല്‍ പി സ്‌കൂള്‍ കുനിയില്‍ (പയ്യന്നൂര്‍-10),

പള്ളിക്കര ആദി ദ്രാവിഡ എല്‍പി സ്‌കൂള്‍ – തെക്ക് വശം (കല്ല്യാശ്ശേരി-117),

കുറ്റിക്കോല്‍ എഎല്‍പി സ്‌കൂള്‍ (തളിപറമ്പ-100),

ഖാദര്‍ ഹാജി മെമ്മോറിയല്‍ എയുപി സ്‌കൂള്‍ കാഞ്ഞിരക്കൊല്ലി (ഇരിക്കൂര്‍-148),

ഗവ. മാപ്പിള യുപി സ്‌കൂള്‍ കാട്ടാമ്പള്ളി – പുതിയ കെട്ടിടത്തിന്റെ വടക്കുവശം (അഴിക്കോട്-77),

ഗവ മിക്സഡ് യുപി സ്‌കൂള്‍ തളാപ്പ് -കിഴക്കുവശം (കണ്ണൂര്‍-85),

പാലേരി വെസ്റ്റ് എല്‍പി സ്‌കൂള്‍ (ധര്‍മ്മടം-40),

ചോതാവൂര്‍ എച്ച്എസ്എസ്, അരയക്കൂല്‍, ചമ്പാട് – പടിഞ്ഞാറു ഭാഗത്തെ ഹയര്‍സെക്കന്ററി കെട്ടിടത്തിന്റെ കിഴക്കു വശം (തലശ്ശേരി- 120),

എലാങ്കോട് സെന്‍ട്രല്‍ എഎല്‍പി സ്‌കൂള്‍, പാനൂര്‍ -തെക്കു വശം (കൂത്തുപറമ്പ- 112),

കല്ലൂര്‍ ന്യൂ യുപി സ്‌കൂള്‍- പടിഞ്ഞാറ് വശം (മട്ടന്നൂര്‍- 47),

മഞ്ഞളാമ്പുറം എയുപി സ്‌കൂള്‍ പടിഞ്ഞാറ് വശം (പേരാവൂര്‍-139).

കുടിവെള്ളം, വെളിച്ചം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, വോട്ടര്‍ സഹായ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് സംവിധാനം, വീല്‍ചെയര്‍ തുടങ്ങിയവക്കു പുറമെ, വോട്ടര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം, തണലിടം, ദിശാസൂചകങ്ങള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയ സേവനങ്ങളും മാതൃകാ പോളിംഗ് സ്റ്റേഷനുകളിലുണ്ടാവും.

error: Content is protected !!