കണ്ണൂര്‍ മണ്ഡലത്തില്‍ 13 സ്ഥാനാര്‍ഥികള്‍; 3 ഡമ്മി സ്ഥാനാർത്ഥികളെ ഒഴിവാക്കി.

 

കണ്ണൂര്‍: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന അവസാനിച്ചപ്പോള്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സര രംഗത്ത് 13 പേര്‍. 17 പത്രികകളായിരുന്നു ലഭിച്ചത്. എല്ലാ പത്രികകളും സൂക്ഷ്മ പരിശോധനയില്‍ സ്വീകരിച്ചു.

കെ പി സഹദേവന്‍ (സിപിഐഎം), കെ സുരേന്ദ്രന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ പി ഭാഗ്യശീലന്‍(ബിജെപി) എന്നിവരുടെ പത്രികകള്‍ ഡമ്മി സ്ഥാനാര്‍ഥികളായതിനാല്‍ പരിശോധനക്ക് ശേഷം ഒഴിവാക്കി. എസ് ഡി പി ഐ സ്ഥാനാര്‍ഥിയായ മുഹമ്മദ് ശബീര്‍ പത്രിക പിന്‍വലിച്ചു.

ആര്‍ അപര്‍ണ (എസ് യു സി ഐ(സി), പി കെ ശ്രീമതി (സി പി ഐഎം), സി കെ പത്മനാഭന്‍(ബി ജെ പി), കെ സുധാകരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ കെ അബ്ദുള്‍ ജബ്ബാര്‍ (എസ് ഡി പി ഐ), കുര്യാക്കോസ് (സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥികളായി ഏര്യം പുതിയ വീട്ടില്‍ ശ്രീമതി, മുഴപ്പാല ചോരയാംകുണ്ട് റോസില്‍ സുധാകരന്‍, പാലക്കാട് എടത്തനാട്ടുകരയില്‍ പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍, മൊറാഴ ഷജിനാ നിവാസില്‍ സുധാകരന്‍, കേളകം ശാന്തിഗിരിയില്‍ കലശപ്പറമ്പത്ത് ഹൗസില്‍ രാധാമണി നാരായണകുമാര്‍, പുന്നാട് പന്ന്യോടന്‍ വീട്ടില്‍ കെ ശ്രീമതി, ഉളിക്കല്‍ വായത്തൂര്‍ പനങ്ങാട്ട് ഹൗസില്‍ പി കെ സുധാകരന്‍ എന്നിവരും മത്സരരംഗത്തുണ്ട്. ഏപ്രില്‍ എട്ടിന് വൈകിട്ട് മൂന്ന് മണിയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.

error: Content is protected !!