പ്രാർത്ഥനകൾ വിഫലം; രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിന് ഇരയായ കുട്ടി മരിച്ചു.

ഇടുക്കി: തൊടുപുഴയിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന ഏഴു വയസുകാരനായ കുട്ടി മരിച്ചു. ഒമ്പതു ദിവസം നീണ്ട ചെറുത്തുനിൽപ്പുകൾക്ക് ശേഷമാണ് മരണം. അതീവ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഒരാഴ്ചയിലധികമായി വെന്‍റിലേറ്ററിൽ ആയിരുന്നു.

ഏഴുവയസുകാരനായ ആര്യനാണ് മരിച്ചത്. 11.35നായിരുന്നു അന്ത്യം

തലയ്ക്കേറ്റ ഗുരുതര പരിക്കാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക്. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ക്രൂര മർദ്ദനമേറ്റതിന്‍റെ പത്താം ദിവസമാണ് മരണം. നേരത്തെ കുട്ടിയുടെ മസ്തിഷ്ത മരണം നടന്നതായി അറിയിച്ചിരുന്നു.ന്നാൽ, പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ കൂടുതൽ നടപടി ക്രമങ്ങൾ വേണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതിനിടയിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം.

സംഭവത്തിൽ കഴിഞ്ഞദിവസം ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

error: Content is protected !!