ശബരിമലയിൽ പ്രവേശിച്ച 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ആരൊക്കെ.?;പി എസ് സി ചോദ്യം വിവാദത്തിൽ.

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേരള പബ്‌ളിക് സർവീസ് കമ്മിഷന്റെ ചോദ്യം വിവാദമാകുന്നു. ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ളവരിൽ പ്രവേശിച്ച ആദ്യത്തെ സ്ത്രീകൾ ആരെന്നായിരുന്നു ചോദ്യം. ബുധനാഴ്‌ച പി.എസ്.സി നടത്തിയ ഓൺലൈൻ പരീക്ഷയായ അസിസ്‌റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രിയിലെ ഒമ്പതാമത്തെ ചോദ്യമായാണ് ശബരിമല യുവതി പ്രവേശം കടന്നു വന്നത്.

സെപ്‌തംബർ 28ലെ സുപ്രീം കോടതി വിധിക്കു ശേഷം ശബരിമല ക്ഷേത്രത്തിൽ പ്രവേശിച്ച 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ആരെന്നായിരുന്നു ചോദ്യം. തന്നിരുന്ന നാല് ഉത്തര സൂചികകളിൽ ബിന്ദു അമ്മിണി, കനക ദുർഗ എന്നിങ്ങനെ ഓപ്‌ഷനുകൾ ഉണ്ടായിരുന്നു.

സംഭവം വിവാദത്തിലേക്ക് ഉയർന്നു കഴിഞ്ഞു. പന്തളം കൊട്ടാരവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണ് പി.എസ്.സിയുടെ നടപടി എന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വിമർശം. ചോദ്യത്തിനെതിരെ പി.എസ്.സി അംഗങ്ങൾക്കിടയിൽ നിന്നുതന്നെ പ്രതിഷേധങ്ങൾ ഉയർന്നു കഴിഞ്ഞു. തിങ്കളാഴ്‌ച നടക്കുന്ന യോഗത്തിൽ പി.എസ്.സി ഇത് ഗൗരവമായി തന്നെ ചർച്ചയ്ക്കെടുമെന്നാണ് അറിയുന്നത്.

 

error: Content is protected !!