തളിപ്പറമ്പിൽ രണ്ട് ഇടത്ത് വാഹനാപകടം ; ഒരാൾ മരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ വിവിധ ഇടങ്ങളിലായി രണ്ട് വാഹനാപകടം.ഇന്ന് പുലർച്ചെ കടമ്പേരിയിൽ കാർ ഇടിച്ച് തെറിപ്പിച്ച് വഴിയാത്രക്കാരൻ മരിച്ചു.ബക്കളം സ്വദേശിയും കണ്ണൂരിലെ ഓട്ടോ റിക്ഷാ ഡ്രൈവറും ആയ തച്ചൻവീട്ടിൽ വത്സൻ എന്നയാളാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 6.30 ഓടെ ആയിരുന്നു സംഭവം.മകളോടൊത്ത് റോഡിലൂടെ നടന്നുപോകുമ്പോൾ ആണ് കാറ് വത്സനെ ഇടിച്ചുതെറിപ്പിച്ചത്.ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ കരിമ്പത്ത് ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക് പറ്റി.കരിമ്പത്തെ കണ്ണൂർ ജില്ലാ കൃഷിത്തോട്ടത്തിന് സമീപമാണ് കാർ തലകീഴായി മറിഞ്ഞത്.കാർ യാത്രികരായിരുന്ന ബാലകൃഷ്ണനും ഭാര്യയും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.

error: Content is protected !!