സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ അക്രമം

വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം.ആക്രമണത്തെ തുടർന്ന് വീടിന്റെ ജനൽചില്ലുകൾ തകർന്നു.ആർക്കും പരിക്ക് പറ്റിയിട്ടില്ല എന്നാണ് വിവരം.സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

കണ്ണൂരിൽ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തതായി കഴിഞ്ഞ ദിവസം സുരേഷ് കീഴാറ്റൂർ ആരോപിച്ചിരുന്നു.തിരെഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറ ദൃശ്യങ്ങളിൽ കള്ളവോട്ട് വ്യക്തമാണെന്നായിരുന്നു സുരേഷിന്റെ വാദം.ഇതിനു പിന്നാലെ ആയിരുന്നു ആക്രമണം ഉണ്ടായത്.

error: Content is protected !!