കണ്ണൂരിൽ വ്യാപക കള്ളവോട്ടും ആക്രമണവും ; ആരോപണവുമായി കെ സുധാകരൻ

കണ്ണൂരിൽ കള്ളവോട്ട് നടന്നു എന്ന ആരോപണവുമായി കെ സുധാകരൻ.വ്യാപക അക്രമവും കള്ളവോട്ടും സിപിഎം നടത്തിയെന്ന് കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.മട്ടന്നൂർ തളിപ്പറമ്പ് ധർമ്മടം എന്നിവടങ്ങയിലാണ് കൂടുതലായും കള്ളവോട്ട് നടന്നതായി പറയുന്നത്.

മട്ടന്നൂർ കയനിയിൽ ആയുധധാരികളായ സിപിഎം പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു.നിരവധി ബൂത്തുകളിൽ യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവർത്തകർ അക്രമിച്ചതായും സുധാകരൻ ആരോപിച്ചു.

മട്ടന്നൂരിൽ 29 ബൂത്തുകളിലും,തളിപ്പറമ്പിൽ 35 ബൂത്തുകളിലും ധർമ്മടത്ത് 25 ബൂത്തുകളിലും പേരാവൂരിൽ 8 ബൂത്തുകളിലും ഇരിക്കൂറിൽ 2 ബൂത്തുകളിലും ആണ് സിപിഎം കള്ളവോട്ട് നടത്തിയതെന്നാണ് കോൺഗ്രസിന്റെ വാദം.

error: Content is protected !!