താമരശേരി ചുരത്തിൽ നിന്നും ലോറി കൊക്കയിലേക്ക് മറിഞ്ഞു ; ഒരാൾ മരിച്ചു

താമരശ്ശേരി ചുരത്തിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ക്ലീനർ തമിഴ്നാട് രാഗയം സ്വദേശി രഘു ആണ് മരിച്ചത്. ചുരം ഒമ്പതാം വളവിൽ 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് ആണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് വയനാട് ചുരത്തിലെ ഒമ്പതാം വളവിൽ ചരക്ക് ലോറി താഴ്ചയിലേക്കു മറിഞ്ഞത്. ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ലോറിയിലെ ക്ലീനർ തമിഴ്നാട് സ്വദേശി രഘു തൽക്ഷണം മരിച്ചു. ഡ്രൈവർ മോഹൻ വണ്ടിയിൽ നിന്നും ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു.

ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന രഘുവിനെ ഒരു മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് പുറത്തെടുക്കാനായത്. ഫയർഫോഴ്സും പോലീസും ചുരം സംരക്ഷണ സമിതിയും ചേർന്നാണ് ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ചെങ്കുത്തായ സ്ഥലമായതിനാൽ മൃതദേഹം പുറത്തെത്തിക്കാൻ ഏറെ പണിപ്പെട്ടു. ഒമ്പതാം വളവ് വ്യൂ പോയിന്റിന് സമീപം നിർത്തിയിട്ട ശേഷം യാത്രപുറപ്പെട്ട് മിനിറ്റുകൾക്കകം അപകടത്തിൽ പെടുകയായിരുന്നു.

error: Content is protected !!