മുസ്ലീംലീഗ് വൈറസാണെന്ന് യോഗി ആദിത്യനാഥ്, കോണ്‍ഗ്രസിലേക്കും അത് പടര്‍ന്നു, ഈ വൈറസ് രാജ്യത്ത് പടരും

മുസ്ലീംലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസ്ലീംലീഗ് വൈറസാണെന്ന് യോഗി പറയുന്നു. ഈ വൈറസ് മൂലം രാജ്യം ഒരു തവണ വിഭജിക്കപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.

കോണ്‍ഗ്രസിന് ഈ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നും യോഗി പറയുന്നു. കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യത്തൊട്ടാകെ പടരുമെന്നും യോഗി ആദിത്യനാഥ് ആരോപിക്കുന്നു. ഹിന്ദുത്വ വോട്ട് പ്രതികൂലമായി വരാതിരിക്കാനാകാം ഇങ്ങനെയൊരു പരാമര്‍ശം ആദിത്യനാഥ് നടത്തിയത്. ഇത്തവണ ബിജെപിയെ ജനങ്ങള്‍ തൂത്തെറിയുമെന്ന സൂചനയുണ്ട്. ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണം ആഗ്രഹിക്കുന്നുവെന്നാണ് പൊതുവിലുള്ള അഭിപ്രായം.

അതേസമയം, യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചിരുന്നു. ഇന്ത്യന്‍ ആര്‍മിയെ മോദിയുടെ സേനയെന്ന് യോഗി ആദിത്യനാഥ് പരാമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ഭീകരവാദികള്‍ക്ക് ബിരിയാണി നല്‍കി. എന്നാല്‍, മോദിയുടെ സൈന്യം ഭീകരവാദികള്‍ക്ക് ബുള്ളറ്റും ബോംബും നല്‍കി. ഇതാണ് വ്യത്യാസം. മസൂദ് അസറിന്റെ പേരിനൊപ്പം ‘ജി’ ചേര്‍ത്ത് കോണ്‍ഗ്രസ് ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഗാസിയാബാദ് എം.പിയും കേന്ദ്രമന്ത്രിയുമായ വി.കെ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് യോഗി ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്.

error: Content is protected !!