ഹൃദയാഘാതം; ബെന്നി ബെഹനാനെ ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനാക്കി

കൊച്ചി: ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യു.ഡി.എഫ് കണ്‍വീനറും ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ബെന്നി ബെഹനാനെ ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനാക്കി.

ഇന്നു പുലര്‍ച്ചെ മൂന്നുമണിക്കാണു നെഞ്ചുവേദനയെത്തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രിയധികൃതര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കഴിഞ്ഞു രാത്രി പതിനൊന്നരയോടെയാണ് അദ്ദേഹം ഇന്നലെ വീട്ടിലെത്തിയത്.

error: Content is protected !!