സംസ്ഥാനത്ത് മദ്യവിലയില്‍ ഇന്നുമുതല്‍ മാറ്റം

തിരുവനന്തപുരം: വില്‍പ്പന നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഇന്നുമുതല്‍ മദ്യവില കൂടും. സാധാരണ ബ്രാന്‍ഡുകളില്‍ പരമാവധി പത്ത് രൂപയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 20 രൂപയും വരെയാകും വര്‍ധന.

കേരളം നേരിട്ട വലിയ ദുരന്തമായ പ്രളയത്തിന് ശേഷമാണ് വില്‍പ്പന നികുതി വര്‍ധിപ്പിച്ചത്. പ്രളയ നഷ്ടപരിഹാരം കണ്ടെത്താനും പുനര്‍നിര്‍മ്മാണത്തിനുമാണ് പ്രളയ സെസ് കൊണ്ടുവന്നത്.

അതേസമയം ബിയര്‍ വില വര്‍ധിക്കില്ല. പൈന്റ് ബോട്ടിലുകളുടെ വിലയും കൂടില്ല. പ്രളയഫണ്ട് കണ്ടെത്താന്‍ നേരത്തെ അഞ്ച് ശതമാനം സെസ് എല്ലാ മദ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ വരെ നടപ്പിലാക്കായ ഈ പരിഷ്‌കാരത്തിലൂടെ 309 കോടിരൂപ സര്‍ക്കാരിന് ലഭിച്ചു.

error: Content is protected !!