ജെ. മഹേന്ദ്രന്‍ അന്തരിച്ചു; വിട വാങ്ങിയത് തമിഴ് സിനിമാ ലോകത്തെ പ്രതിഭ

 

ചെന്നൈ: തമിഴ്നാട്ടിലെ പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ജെ.മഹേന്ദ്രന്‍(79) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാരം നടക്കും. മാര്‍ച്ച് 27 നാണ് ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മകന്‍ ജോണ്‍ മഹേന്ദ്രനാണ് പിതാവിന്റ നിര്യാണത്തെ കുറിച്ച് സോഷ്യല്‍ മീഡിയിലൂടെ അറിയിച്ചത്.
‘മുള്ളും മലരുമാണ്’ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1979ല്‍ പുറത്തിറങ്ങിയ ‘ഉതിര്‍പ്പൂക്കള്‍’ ആണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം. നടികര്‍ തിലകം ശിവാജി ഗണേശന്റെ തങ്കപ്പതക്കം എന്ന സിനിമയുടെ തിരക്കഥയു സംഭാഷണങ്ങളും മഹേന്ദ്രന്റെതാണ്. നെഞ്ചത്തെ കിള്ളാതെ, മെട്ടി, ജാണി, സാസനം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1981-ല്‍ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെയ്ക്ക് ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്നുദേശീയ ബഹുമതികള്‍ലഭിച്ചിട്ടുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ ശാസനം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം. വിജയുടെ  ‘തെറി’ എന്ന സിനിമയിലെ വില്ലന്‍ വേഷം അദ്ദേഹത്തിന് നടനെന്ന നിലയിലും ഒരുപാട് പ്രശംസ നേടി കൊടുത്തിരുന്നു. അഭിനയം, സംവിധാനം, തിരക്കഥ, സംഭാഷണം അങ്ങനെ മഹേന്ദ്രന്‍ കൈവെക്കാത്ത മേഖലകള്‍ ഉണ്ടായിരുന്നില്ല.

error: Content is protected !!