ശ്രീകണ്ഠപുരത്ത് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; 55 കാരൻ പിടിയിൽ

കഴിഞ്ഞ അഞ്ചാം തിയതിയാണ് കേസിനാസ്പദമായ സംഭവം.14 കാരിയായ പെൺകുട്ടിയെ ഐസ്ക്രീം വാങ്ങിത്തരാം എന്ന് പറഞ്ഞ് പ്രേരിപിപ്പിച്ച് വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് കേസ്.

ചെമ്പത്തൊട്ടി സ്വദേശി മണി എന്ന സോമനെയാണ് ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്‌തത്.പെൺകുട്ടിയുമായി വീട്ടിൽ എത്തിയതോടെ ഇയാൾ വാതിൽ അടച്ച് കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.കുട്ടി ഓടി രക്ഷപെടുകയായിരുന്നു.പെൺകുട്ടി ബന്ധുക്കളോടാണ് ആദ്യം കാര്യം ധരിപ്പിച്ചത്.ബന്ധുക്കൾ ചൈൽഡ് ലൈനിൽ ബന്ധപ്പെടുകയായിരുന്നു.

error: Content is protected !!