തരൂരിന്റെ പരാതി ; എല്ലാം മാധ്യമ സൃഷ്ടിയെന്ന് ഉമ്മൻ ചാണ്ടി

തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാനാർത്ഥി ശ​ശി ത​രൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന​ത് മാ​ധ്യ​മ സൃ​ഷ്ടി​ മാ​ത്ര​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. ഇ​ക്കാ​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്പോ​ൾ എ​ല്ലാം മ​ന​സി​ലാ​കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

പ്ര​ചാ​ര​ണ​ത്തി​ലെ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി ത​രൂ​ർ ആ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. ത​രൂ​രി​ന്‍റെ വി​ജ​യം നൂ​റു ശ​ത​മാ​നം ഉ​റ​പ്പാ​ണ്. കോ​ൺ​ഗ്ര​സ് അ​വി​ടെ ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​ന് നേ​താ​ക്ക​ൾ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ത​രൂ​ർ പ​രാ​തി ന​ൽ​കി​യ​താ​യാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തിരുന്നത്.

error: Content is protected !!