എല്ലാ മണ്ഡലങ്ങളിലും വി വി പാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണലിൽ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. എല്ലാ മണ്ഡലങ്ങളിലും 5 ശതമാനം വീതം വിവിപാറ്റ് വോട്ടുകള്‍ എണ്ണണമെന്ന് കോടതി ആവശ്യപ്പെട്ടു. പൊതുതെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത എല്ലാ പാര്‍ട്ടികളെയും ബോധിപ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിവിപാറ്റ് രസീതുകള്‍ എണ്ണുന്നതിലെ അസൗകര്യം സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം കോടതി തള്ളി.

എന്നാൽ എല്ലാ മണ്ഡലങ്ങളിലെയും അഞ്ച് ശതമാനം വിവിപാറ്റ് വോട്ടുകൾ എണ്ണുന്നതിനലെ അസൌകര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ഓരോ മണ്ഡലത്തിലെയും അഞ്ച് വീതം വിവിപാറ്റുകൾ എണ്ണാൻ കോടതി നിർദ്ദേശം നൽകി. ഏതെങ്കിലും സ്ഥാനാർത്ഥികൾ പരാതി ഉന്നയിച്ചാൽ അവിടങ്ങളിൽ റീകൌണ്ടിങ് നടത്താനും ആവശ്യമെങ്കിൽ വിവിപാറ്റ് വോട്ടുകൾ കൂടി പരിശോധിക്കാനും കോടതി നിർദ്ദേശം നൽകി.

എല്ലാ മണ്ഡലങ്ങളിലും 50 ശതമാനം വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണണമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. വോട്ടിങ് യന്ത്രത്തിന്‍റെ വിശ്വാസ്യത സംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്. എന്നാൽ 50 ശതമാനം വിവിപാറ്റ് വോട്ടുകള്‍ എണ്ണിയാൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് 6 ദിവസം വരെ വൈകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം. എന്നാൽ ഇത് കോടതി കണക്കിലെടുത്തില്ല. മുൻപ് ഒരു ശതമാനം വിവിപാറ്റ് വോട്ടുകള്‍ എണ്ണാമെന്നായിരുന്നു തീരുമാനം.

error: Content is protected !!