അനുപമയ്‌ക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി നേതാവ്

തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമയ്‌ക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി അനുകൂലികൾ.അയ്യപ്പന്റെ പേര് പറഞ്ഞ വോട്ട് പിടിക്കാൻ ശ്രമിച്ച ബിജെപി സ്ഥനാർത്ഥി സുരേഷ് ഗോപിക്കെതിരെ നടപടി കൈകൊണ്ടതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചില ബിജെപി അനുകൂലികൾ അനുപമക്കെതിരെ വർഗീയ അധിക്ഷേപവുമായി രംഗത്തുവന്നത്.

ബിജെപി ബൗദ്ധിക സെല്‍തലവന്‍ ടിജി മോഹന്‍ദാസ് തന്നെ കളക്ടറെ അധിക്ഷേപിക്കുന്നുണ്ട്.അനുപമ ക്രിസ്ത്യാനി ആണെങ്കിൽ ഈ നിമിഷം ഗുരുവായൂർ ദേവസം സമിതിയിൽ നിന്നും രാജിവെയ്ക്കണമെന്നായിരുന്നു മോഹൻദാസിന്റെ ആദ്യ ട്വീറ്റ്.ഇതിന് പിന്നാലെ തൃശ്ശൂർ ജില്ലാ കളക്ടർ എപ്പോഴും ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ സർക്കാർ പ്രതിനിധിയാണെന്നും അതിനാൽ തൃശ്ശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത് എന്നുമായിരുന്നു രണ്ടാനത്തെ വിമർശനം.

ഇതിന് പിന്നാലെ അനുപമയ്ക്കെതിരായ ചില ട്വീറ്റുകളും ടിജി മോഹന്‍ദാസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചെന്നു കാട്ടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ സുരേഷ് ഗോപിക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് ഇന്ന് ബിജെപി മറുപടി നല്‍കിയേക്കും. അതേ സമയം ജില്ലാകലക്ടർ ടി.വി. അനുപമയുടെ നടപടി ശരിയെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ വ്യക്തമാക്കിയിരുന്നു.

error: Content is protected !!