സരിത എസ് നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; എറണാകുളവും വയനാടും മത്സരിക്കും.

സരിത എസ് നായർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.എറണാകുളം മണ്ഡലത്തിൽ ആണ് സരിത നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്. കുറ്റാരോപിതരായ സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിൽ പ്രതിഷേധിച്ച് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സരിത എസ് നായർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായതോടെ അവിടെയും മത്സരിക്കുമെന്ന് സരിത പറഞ്ഞിരുന്നു.

ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പല തവണ രാഹുൽ ഗാന്ധിക്ക് ഇ-  മെയിലുകൾ അയച്ചിട്ടും പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്നും സരിത എസ് നായർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എറണാകുളം, വയനാട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന് മുന്നോടിയായി കേസുകളുടെ വിവരങ്ങൾ കാണിച്ച് സരിത കഴിഞ്ഞ ദിവസം പത്രപരസ്യം നൽകിയിരുന്നു.

error: Content is protected !!