ആർഎസ്എസിന് കടന്നാക്രമണം ; ഇടതുപക്ഷത്തിന് തലോടൽ

പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള തെക്കൻ കേരളത്തിലൂടെയുള്ള പര്യടനത്തിൽ കയ്യടി വാങ്ങി രാഹുൽ ഗാന്ധി. നരേന്ദ്രമോദിയെയും ആര്‍.എസ്.എസിനെയും കടന്നാക്രമിച്ചെങ്കിലും ഇടതുപക്ഷത്തെ വിമര്‍ശിക്കാതെ ആയിരുന്നു രാഹുലിന്റെ പ്രസംഗം. യു.ഡി.എഫ് പ്രവര്‍ത്തകരെ ആവേശത്തിലാക്കിയാണ് രാഹുലിന്റെ ആദ്യ ദിനത്തിലെ പര്യടനം പുരോഗമിക്കുന്നത്.

ഇടതുപക്ഷം ഭരണ ഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആർ.എസ്.എസിനെയും ഇടതുപക്ഷത്തേയും രണ്ടായിട്ടാണ് കാണുന്നത്. ഭരണഘടനയെ വെല്ലുവിളിക്കുന്ന സമീപനം ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നേരത്തെ തന്റെ വയനാട്ടിലെ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ നേരം ഇടതുപക്ഷത്തെ കുറിച്ച് സംസാരിക്കില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു.

പത്തനാപുരത്ത് നിന്ന് തുടങ്ങി പത്തനംതിട്ട, ആലപ്പുഴ മണ്ഡലങ്ങളിലേയെല്ലാം പൊതുയോഗങ്ങളിൽ പങ്കെടുത്തെ രാഹുൽ, ഇടതുപക്ഷത്തിനെതരെ ഒരു വിമര്‍ശനവും ഉയർത്തിയിരുന്നില്ല. കേരളത്തിന് പുറത്ത് തമിഴ്നാട്ടിൽ സി.പി.എം, ലീഗ്, ഉൾപ്പെടുന്ന ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യവുമൊന്നിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

error: Content is protected !!