പൊടിക്കാറ്റിലും പേമാരിയിലും പാക്കിസ്ഥാനിൽ 26 മരണം

പാ​ക്കി​സ്ഥാ​നി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി വീ​ശി​യ​ടി​ച്ച പൊ​ടി​ക്കാ​റ്റി​ലും പേ​മാ​രി​യി​ലും 26 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പാ​ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബ​ലൂ​ചി​സ്ഥാ​ൻ, പ​ഞ്ചാ​ബ്, സി​ന്ധ് പ്ര​വി​ശ്യ​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശനഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വൈ​ദ്യു​തി, ഗ​താ​ഗ​ത, വാ​ർ​ത്താ വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ൾ പലയിടത്തും താ​റു​മാ​റാ​യ​താ​യും നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബ​ലൂ​ചി​സ്ഥാ​ൻ, പ​ഞ്ചാ​ബ് പ്ര​വി​ശ്യ​ക​ളി​ൽ ഒ​ന്പ​തു​പേ​ർ വീ​ത​വും സി​ന്ധി​ൽ അ​ഞ്ചു​പേ​രു​മാ​ണ് മ​രി​ച്ച​ത്. ഖൈ​ബ​ർ പ​ക്തു​ൻ​ഖ്വ പ്ര​വി​ശ്യ​യി​ൽ മൂ​ന്നു പേ​ർ മ​രി​ച്ച​താ​യും സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​റാ​ച്ചി​യി​ൽ സ്കൂ​ൾ ത​ക​ർ​ന്നു വീ​ണ് നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക​റാ​ച്ചി​യി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ 10 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ക​ട​ലി​ൽ കാ​ണാ​താ​യി. പി​ന്നീ​ട് പാ​ക് നാ​വി​ക​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ആ​റു പേ​രെ ക​ണ്ടെ​ത്തി. മ​റ്റു​ള്ള​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

error: Content is protected !!